soubin directed new film parava poster realised

സൗബിന്‍ ഷാഹിര്‍ ആദ്യമായി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം പറവയുടെ പോസ്റ്റര്‍ പുറത്തിറങ്ങി. പ്രേമത്തിന് ശേഷം അന്‍വര്‍ റഷീദ് എന്റെര്‍ടെയ്‌മെന്റ്, മൂവി ക്ലബ്ബുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് പറവ. ചിത്രം ക്രിസ്മസിന് തിയേറ്ററുകളിലെത്തും.

സൗബിനൊപ്പം നിസാം ബഷീര്‍, മുനീര്‍ അലി എന്നിവര്‍ ചേര്‍ന്ന് തിരക്കഥ തയ്യാറാക്കിയ ചിത്രത്തില്‍ പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലിറ്റില്‍ സ്വയാബ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന പറവയുടെ എഡിറ്റര്‍ പ്രവീണ്‍ പ്രഭാകറാണ്.

Top