സൗബിന്‍ ചിത്രം ‘അമ്പിളി’; ആദ്യ ടീസര്‍ ഇന്ന് പുറത്തുവിടും

ambili

ജോണ്‍ പോള്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘അമ്പിളി’. ചിത്രത്തിന്റെ ആദ്യ ടീസര്‍ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് പുറത്തുവിടും. സൗബിന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം മുകേഷും, എ വി അനൂപും ചേര്‍ന്നാണ് നിര്‍മിക്കുന്നത് .

ജോണ്‍ പോള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് പുതുമുഖ താരം തന്‍വി റാം ആണ്. ഗപ്പി എന്ന ചിത്രത്തിന് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. വിഷ്ണു വിജയ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

Top