വിഷമഘട്ടത്തില്‍ വിട്ടുപിരിയേണ്ടി വരുന്നതില്‍ ക്ഷമിക്കണം; കണ്ണുനനയിച്ച് ഡൂലിന്റെ ട്വിറ്റ്

മുംബൈ: ഐപിഎല്‍ നിര്‍ത്തിവച്ചതോടെ നാട്ടിലേക്ക് പോകാനുള്ള തിരക്കിലാണ് കളിക്കാരും കമന്റേറ്റര്‍മാരും പരിശീലകരുമടങ്ങുന്നവര്‍. പല കളിക്കാരും ഇന്ത്യയ്ക്ക് സഹായങ്ങള്‍ നല്‍കിയും മനസ്സുകൊണ്ട് ഇന്ത്യക്ക് ഒപ്പമുണ്ടാകുമെന്നും ആശ്വാസ വചനകള്‍ പകര്‍ന്നുമാണ് നാട്ടിലേക്ക് തിരിച്ചത്. രാജ്യത്ത് കോവിഡ് വ്യാപനം ശക്തി പ്രപിക്കുകയും കളിക്കാര്‍ക്ക് കോവിഡ് സ്ഥീരികരിക്കുകയും ചെയ്തതോടെ ഐപിഎല്‍ നിര്‍ത്തി വെച്ചിരുന്നു. കഴിഞ്ഞ ദിവസം മുന്‍ ന്യൂസിലന്‍സ് ക്രിക്കറ്റ് താരവും കമന്റേറ്ററുമായ സൈമണ്‍ ഡൂലിന്റെ ട്വിറ്റ് കണ്ണു നനയിക്കുന്നത്.

ഈ പ്രതിസന്ധിക്കാലത്ത് ഇന്ത്യയെ വിട്ടുപോകുന്നതില്‍ വേദന പങ്കുവയ്ക്കുകയാണ് ട്വീറ്റിലൂടെ ഡൂല്‍. പ്രിയപ്പെട്ട ഇന്ത്യ, ഇത്രയും കാലം നിങ്ങളെനിക്ക് പലതും തന്നിട്ടുണ്ട്. ഈ വിഷമഘട്ടത്തില്‍ നിങ്ങളെ വിട്ടുപോകേണ്ടിവരുന്നതില്‍ ക്ഷമ ചോദിക്കുകയാണ്. ദുരിതമനുഭവിക്കുന്നവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമൊപ്പം എന്റെ ഹൃദയമുണ്ട്. കഴിവിന്റെ പരമാവധി സുരക്ഷിതമായിരിക്കൂ. വീണ്ടും കാണാം. അതുവരേക്കും സുഖമായിരിക്കൂ എന്നാണ് ഡൂലിന്റെ ട്വീറ്റ്

 

Top