sopo speed 7 plus smartphone

ചൈനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാതാക്കളായ സോപ്പോ സ്പീഡ് 7 പ്ലസ്സ് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു.

ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണ്‍ ഡ്യൂവല്‍സിം പിന്തുണ നല്‍കുന്നു.

1080 X 1920 പിക്‌സല്‍ റെസല്യൂഷനുള്ള 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ, 1.5GHz പ്രോസസ്സര്‍, 3GB റാം, 16GB സ്റ്റോറേജ്, 13.2MP റിയര്‍ക്യാമറ, 5MP ഫ്രണ്ട് ക്യാമറ, 3000mAh ബാറ്ററി എന്നിവയാണ് പ്രധാന ഘടകഭാഗങ്ങള്‍.

4G LTE, GPR/EDGE, 3G , വൈ ഫൈ, ബ്ലൂടൂത്ത്, എഫ് എം റേഡിയോ, മൈക്രോ യുഎസ് ബി, USBOTG, GPS/AGPS, കണക്ടിവിറ്റികളും സോപ്പോ സ്പീഡ് 7 പ്ലസിന് ഉണ്ടായിരിക്കും.

149 ഗ്രാം ഭാരമുള്ള സ്മാര്‍ട്ട് ഫോണ്‍ കറുപ്പ്, വെള്ള എന്നീ നിറങ്ങളിലാണ് ലഭ്യമായിട്ടുള്ളത്. ഫുള്‍ടച്ച് ഫോണ്‍ ആയ സോപ്പോയുടെ ഡിസ്‌പ്ലേയില്‍ യാതൊരു ഫിസിക്കല്‍ ബട്ടണുകളും ഉള്‍പ്പെടുത്തിയിട്ടില്ല.

ഡിസ്‌പ്ലേയ്ക്ക് താഴെയായി കമ്പനിയുടെ വേഡ് ലോഗോ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

14999 രൂപയാണ് സോപ്പോ സ്പീഡ് 7 പ്ലസ്സ് സ്മാര്‍ട്ട് ഫോണിന്റെ വില.

Top