‘ഇണചേരാന്‍ തനിക്ക് താല്‍പര്യമില്ല…’; വെളിപ്പെടുത്തി സോഫിയ റോബോട്ട്

പ്പോഴെങ്കിലും പ്രണയത്തിലായിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിപറഞ്ഞ് ഹ്യൂമനോയ്ഡ് റോബോട്ട് സോഫിയ. നേരത്തെ മറ്റ് റോബോട്ടുകളില്‍ നിന്നും വ്യത്യസ്തമായി, ഒരു വ്യക്തിയായി പരിഗണിക്കപ്പെട്ട റോബോട്ടാണ് സോഫിയ. ഇണചേരാന്‍ തനിക്ക് താല്‍പര്യമില്ലെന്നാണ് സോഫിയ പറഞ്ഞത്. ഈ വര്‍ഷത്തെ വെബ് സമ്മിറ്റില്‍ സദസിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു സോഫിയ.

ചോദ്യത്തിന് ഉത്തരമായി താന്‍ ലൈംഗിക പ്രവൃത്തികള്‍ ചെയ്യാറില്ലെന്നുമാണ് സോഫിയ പറഞ്ഞത്. നിര്‍മിത ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്നതാണ് സോഫിയ റോബോട്ട്. അതുകൊണ്ട് സോഫിയക്ക് ചോദ്യങ്ങള്‍ക്ക് മറുപടി പറയാനും കേള്‍ക്കുന്നവയില്‍ നിന്നും പഠിക്കാനും ചെറിയ മുഖഭാവങ്ങളോടെ മറുപടി പറയാനും സാധിക്കുന്നതാണ്.

മുന്‍കൂട്ടി പഠിപ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സോഫിയയുടെ പ്രവര്‍ത്തനം നടക്കുക. 50ല്‍ അധികം മുഖഭാവങ്ങള്‍ പ്രകടിപ്പിക്കാനും ഈ റോബോട്ടിനാകും.

Top