തകര്‍പ്പന്‍ ആക്ഷനുമായി അക്ഷയ് കുമാര്‍ എത്തുന്നു; സൂര്യവന്‍ശിയുടെ ട്രെയ്‌ലര്‍ പുറത്ത്

ക്ഷയ് കുമാര്‍ നായകനായി എത്തുന്ന സൂര്യവന്‍ശിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ചിത്രം സംവിധാനം ചെയ്യുന്നത് രോഹിത് ഷെട്ടിയാണ്. ട്രെയ്‌ലറില്‍ അക്ഷയ് കുമാറും അജയ് ദേവ്ഗണും രണ്‍വീര്‍ സിങ്ങും ഒന്നിച്ചെത്തുന്നു എന്നതാണ് പ്രത്യേകത.

നായികയായി എത്തുന്നത് കത്രീന കൈഫാണ്. അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്നത് ഡി.സി.പി വീര്‍ സൂര്യവന്‍ശി എന്ന കഥാപാത്രത്തെയാണ്.


മലയാളിയായ ജോമോന്‍ ടി ജോണ്‍ രവി കെ ചന്ദ്രന്‍ എന്നിവരാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ലിംക ബുക്ക് ഓഫ് റെക്കോഡസില്‍ ഈയിടെ ഇടം നേടിയ ശ്രീകര്‍ പ്രസാദാണ് എഡിറ്റിങ് നിര്‍വഹിക്കുന്നത്. ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത് റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റാണ്.

Top