വിജയ് സൂര്യയെയും മാറ്റി . . സ്വര്‍ണ്ണത്തിന് പകരം കാര്‍ സമ്മാനമായി നല്‍കി !

ചെന്നൈ: നടി നയന്‍താരയുടെ കാമുകന് കാര്‍ സമ്മാനമായി നല്‍കി തമിഴ് സൂപ്പര്‍ താരം സൂര്യ. ചുവന്ന ഇന്നോവ കാര്‍ ആണ് സമ്മാനമായി നല്‍കിയത്.

വിഘ്‌നേശ് ശിവന്റെ സംവിധാനത്തില്‍ സൂര്യ അഭിനയിച്ച താനാ സേര്‍ന്ത കൂട്ടം സിനിമ വിജയമായതിനെ തുടര്‍ന്നാണ് സ്‌നേഹ സമ്മാനം

സൂപ്പര്‍ താരം വിജയ് താന്‍ അഭിനയിച്ച സിനിമകളിലെ സാങ്കേതിക വിദഗ്ധരടക്കമുള്ളവര്‍ക്ക് സ്വര്‍ണ്ണം സമ്മാനമായി നല്‍കുന്ന പതിവുണ്ട്. ഈ മാതൃകയാണ് സൂര്യ കാര്‍ രൂപത്തില്‍ ഇപ്പോള്‍ പിന്തുടര്‍ന്ന് വരുന്നത്.

സൂര്യക്ക് നന്ദി പറഞ്ഞ് കാര്‍ സഹിതമുള്ള ഫോട്ടോ വിഘ്‌നേശ് ശിവന്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

ഇതിന് മുന്‍പ് ‘സിങ്ക’ത്തിന്റെ സംവിധായകന്‍ ഹരിക്ക് ഫോര്‍ച്ചുണ്‍ കാര്‍ സമ്മാനമായി നല്‍കിയിരുന്നു. സിങ്കം സിനിമയുടെ മൂന്നു ഭാഗങ്ങളും ചെയ്തത് ഹരിയായിരുന്നു. അതുപൊലെ പസങ്ക 2 സിനിമ ഹിറ്റായപ്പോള്‍ സംവിധായകന്‍ പാണ്ഡ്യരാജിനും സൂര്യ കാര്‍ സമ്മാനമായി നല്‍കിയിരുന്നു.

Top