നിങ്ങള്‍ ഹെല്‍മെറ്റ് ധരിക്കൂ; ആരാധകരോട് കലിപ്പിച്ച് തമിഴ്‌നടന്‍ സൂര്യ

surya

ചെന്നൈ: ഹെല്‍മെറ്റ് ധരിക്കാത്തതിനാല്‍ ആരാധകരെ വഴക്കു പറയുന്ന തമിഴ് നടന്‍ സൂര്യയുടെ വീഡിയോ വൈറലാകുന്നു. കഴിഞ്ഞ ദിവസം സൂര്യ നഗരത്തിലൂടെ കാറില്‍ പോകുമ്പോഴാണ് സംഭവം.

റോഡിലൂടെ പോകുന്ന ബൈക്ക് റാലിയില്‍ പങ്കെടുത്ത യുവാക്കള്‍ ആരും തന്നെ ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. തന്റെ കാറിനു സമീപം ഒരു യുവാവ് വന്ന് വീണതോടെയാണ് സൂര്യ ആരാധകരോട് ദേഷ്യപ്പെട്ടത്.

ഞാന്‍ കണ്ടു, റാലിയില്‍ പങ്കെടുത്ത ഒരാള്‍ പോലും ഹെല്‍മെറ്റ് ധരിച്ചിട്ടില്ല. ഒരു വേള എന്റെ കാറിന് സമീപം വന്ന് ബൈക്ക് ഇടിച്ചു വീണു. ഒരു പക്ഷെ അയാള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എന്റെ ജീവിത കാലം മുഴുവന്‍ അത് എന്നെ വേട്ടയാടുമെന്നും സൂര്യ പറഞ്ഞു.

സംഭവത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സൂര്യ. ‘നിങ്ങള്‍ ദയവ് ചെയ്തു ഹെല്‍മെറ്റ് ധരിക്കു,സുരക്ഷിതമായി വാഹനം ഓടിക്കുവെന്നും’ സൂര്യ ആരാധകരോട് അപേക്ഷിച്ചു.

Top