ക്യാപ്റ്റന്‍ ജി.ആര്‍ ഗോപിനാഥായി സൂര്യ ; ‘സൂരറൈ പോട്രി’ന്റെ ടീസര്‍ പുറത്തിറങ്ങി

സൂര്യയുടെ പുതിയ ചിത്രം ‘സൂരറൈ പോട്രി’ന്റെ ടീസര്‍ പുറത്തിറങ്ങി. സുധാ കൊങ്ങരയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജി.ആര്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

മലയാളി താരം അപര്‍ണ ബാലമുരളിയാണ് നായികയായി എത്തുന്നത്. മോഹന്‍ റാവു, പരേഷ് റാവല്‍, ജാക്കി ഷ്രോഫ് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.

2ഡി എന്റര്‍ടെയ്ന്‍മെന്റ്‌സും സീഖ്യാ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഗുനീത് മോംഘയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ജി.വി പ്രകാശാണ് സംഗീതം ഒരുക്കുന്നത്.

Top