സൂര്യ ചിത്രം ‘സൂരറൈ പോട്ര്’; ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്

സൂര്യയെ നായകനാക്കി സുധാ കൊങ്ങര സംവിധാനം ചെയ്യുന്ന ‘സൂരറൈ പോട്ര്’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജി ആര്‍ ഗോപിനാഥിന്റെ ജീവിത കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

മലയാളി താരം അപര്‍ണ ബാലമുരളിയാണ് നായികയായിട്ടെത്തുന്നത്. മോഹന്‍ റാവു, പരേഷ് റാവല്‍, ജാക്കി ഷ്രോഫ് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

2ഡി എന്റര്‍ടൈന്‍മെന്റ്സും സീഖ്യാ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഗുനീത് മോംഘയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജി.വി പ്രകാശാണ് സംഗീതം ഒരുക്കുന്നത്.

Top