മികച്ച പ്രതികരണങ്ങളുമായി സൂരരൈ പൊട്രു

മികച്ച പ്രതികരണങ്ങളുമായി സൂര്യ ചിത്രം സൂരരൈ പൊട്രു. ഇന്നലെ രാത്രി ഒടിടി പ്ലാറ്റ് ഫോം വഴി പുറത്തിറങ്ങിയ സിനിമയെ സൂര്യ ആരാധകർ മാത്രമല്ല സിനിമ പ്രേമികളും ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ഏറെ നാളായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയായിരുന്നു സൂരരൈ പൊട്രു.

സൂര്യയുടെ പ്രകടനം തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് ആയി എല്ലാവരും ചൂണ്ടി കാണിക്കുന്നത്. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന സൂര്യയുടെ മികച്ച സിനിമയായിയാണ് ചിത്രത്തെ നിരൂപകർ വിലയിരുത്തുന്നത്. ഏതായാലും ഒറ്റ രാത്രി കൊണ്ട് സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയിരിക്കുകയാണ് സൂരരൈ പൊട്രു.

Top