‘സൂരറൈ പൊട്രു’ ട്രെയിലറിനെ അഭിനന്ദിച്ച് സിനിമ ലോകം

സൗത്ത് ഇന്ത്യൻ സിനിമ മാത്രമല്ല ബോളിവുഡ് ഉൾപ്പെടെ ഏറെ കാത്തിരുന്ന ട്രൈലെർ ആണ് സൂര്യ നായകനായ സുരറൈ പൊട്രൂ എന്ന സിനിമയുടേത്. ഏറെ നാളത്തെ കാത്തിരിപ്പിനോടുവിൽ പുറത്ത് വന്ന ട്രൈലെറിനെ ആരാധകർ ഇരുക്കയ്യും നീട്ടിയാണ് സ്വീകരിച്ചത്. എന്നാൽ ആരാധകർക്ക് പുറമെ സിനിമ ലോകവും വാനോളം പുകഴ്ത്തുകയാണ് ഇപ്പോൾ സിനിമയുടെ ട്രൈലറിനെ.

അഭിഷേക് ബച്ചന്‍, റാണ ദഗുബതി, രാധിക ശരത് കുമാര്‍, ഐശ്വര്യ രാജേഷ്, വിഗ്നേശ് ശിവന്‍, വരലക്ഷ്മി ശരത് കുമാർ എന്നിങ്ങനെ നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയത്. അതിൽ ഏറ്റവും ശ്രദ്ധേയമായ കമെന്റ് റാണ ദഗുബതിയുടേതായിരുന്നു. അസാധാരണ സ്വപ്‌നവുമായി ഒരു സാധാരണക്കാരന്‍’ എന്നാണ് ട്രെയിലര്‍ പങ്കുവച്ച് കൊണ്ട് റാണ ദഗുബതി കുറിച്ചത്. ഏതായാലും ഒറ്റ ദിവസം കൊണ്ട് തരംഗമായ ട്രൈലർ സിനിമയോടുള്ള പ്രതീക്ഷകൾ കൂടിയാണ് വർധിപ്പിക്കുന്നത്.

Top