‘സൂരറൈ പോട്ര്‌’; ഹിന്ദി റീമേക്കില്‍ അക്ഷയ് കുമാറിനൊപ്പം അതിഥി വേഷത്തില്‍ സൂര്യയും

ക്ഷയ് കുമാര്‍ സൂര്യ എന്നിവര്‍ നായകനായെത്തുന്ന സൂരറൈ പോട്രുവിന്റെ ഔദ്യോഗിക ഹിന്ദി റീമേക്കിന്റെ ചിത്രീകരണത്തിന് തുടക്കം കുറിച്ചു.

ഹിന്ദി റീമേക്കില്‍ സൂര്യ അതിഥി വേഷത്തില്‍ എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ട്വീറ്റിലൂടെ താരം ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്.

ചിത്രത്തിന്റെ മുഹൂര്‍ത്ത ഷോട്ടിന്റെ വീഡിയോ അക്ഷയ് കുമാര്‍ തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ പങ്കുവെച്ചു. ആമസോണ്‍ പ്രൈം വീഡിയോ ഒറിജിനല്‍ ചിത്രം സംവിധാനം ചെയ്ത സുധ കൊങ്ങരയാണ് റീമേക്കും സംവിധാനം ചെയ്യുന്നത്.

സൂര്യ, അപര്‍ണ ബാലമുരളി, പരേഷ് റാവല്‍ എന്നിവരാണ് തമിഴില്‍ അഭിനയിച്ചത്. 78-ാമത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡില്‍, മികച്ച വിദേശ ചിത്ര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന 10 ഇന്ത്യന്‍ ചിത്രങ്ങളില്‍ ഒന്നായി സൂരറൈ പോട്ര്‌ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Top