പിറന്നാള്‍ ദിനം ആഘോഷമാക്കി സൂര്യ; സൂററൈ പോട്രയിലെ ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി

ന്ന് തമിഴ് നടന്‍ സൂര്യയുടെ 45ാം ജന്മദിനം. സൂര്യയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിലെ സൂററൈ പോട്രയിലെ ഗാനത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ജി വി പ്രകാശ് ഒരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് റൗഡി ബേബി താരം ദീ ആണ്. മലയാള താരം അപര്‍ണ ബാലമുരളിയാണ് സൂര്യയുടെ നായികയായെത്തുന്നത്.

സുധ കൊങ്ങരയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പരേഷ് റാവല്‍, ഉര്‍വ്വശി, കരുണാസ്, വിവേക് പ്രസന്ന, കാലി വെങ്കട്, മോഹന്‍ ബാബു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സെന്‍സറിങ് പൂര്‍ത്തിയാക്കിയ ചിത്രം തിയറ്റര്‍ റിലീസിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Top