സൂര്യയുടെ പുതിയ ചിത്രം ‘സൂരറൈ പോട്ര്’; പോസ്റ്റര്‍ പുറത്തിറങ്ങി

സൂര്യ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘സൂരറൈ പോട്ര്’ ന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. സുധാ കൊങ്ങര ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടീസര്‍ ജനുവരി ഏഴിന് റിലീസ് ചെയ്യും.

മലയാളി താരം അപര്‍ണ മുരളിയാണ് നായികയായി എത്തുന്നത്. മോഹന്‍ റാവു, പരേഷ് റാവല്‍, ജാക്കി ഷ്രോഫ് തുടങ്ങിയവരാണ് ചിത്രത്തിലെ അണിനിരക്കുന്ന മറ്റ് താരങ്ങള്‍.

എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജി ആര്‍ ഗോപിനാഥിന്റെ ജീവിത കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ചിത്രം നിര്‍മ്മിക്കുന്നത് 2ഡി എന്റര്‍ടൈന്‍മെന്റ്‌സും സീഖ്യാ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഗുനീത് മോംഘയും ചേര്‍ന്നാണ്. ജി.വി പ്രകാശാണ് സംഗീതം.

Top