ഉത്രയുടെ കുഞ്ഞിനെ സൂരജിന്റെ ബന്ധുവീട്ടില്‍ നിന്നും കണ്ടെത്തി

കൊല്ലം: ഉത്രയുടെ കുഞ്ഞിനെ പൊലീസ് കണ്ടെത്തിയെന്ന് സൂചന. ഭര്‍ത്താവും കേസിലെ ഒന്നം പ്രതിയുമായ സൂരജിന്റെ വീട്ടിലെത്തിച്ച കുഞ്ഞിനെ ഉത്രയുടെ വീട്ടുകാര്‍ക്ക് കൈമാറും. സൂരജിന്റെ നാട്ടില്‍ത്തന്നെയുള്ള ബന്ധുവീട്ടിലായിരുന്നു കുഞ്ഞ്. കുഞ്ഞിനെ ഉത്രയുടെ കുടുംബത്തിനു കൈമാറണമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ഉത്തരവിട്ടെങ്കിലും സൂരജിന്റെ വീട്ടുകാര്‍ കുട്ടിയെ മാറ്റിയിരുന്നു. കുട്ടിയെ ഏറ്റുവാങ്ങാന്‍ ഉത്രയുടെ അച്ഛനും ബന്ധുക്കളും എത്തിയെങ്കിലും കുട്ടിയെ വിട്ടുനല്‍കാന്‍ സൂരജിന്റെ കുടുംബം തയാറായില്ല.

കുഞ്ഞിനെ ഇന്നു തന്നെ തിരിച്ചേല്‍പിക്കണമെന്ന് പൊലീസ് സൂരജിന്റെ വീട്ടുകാരോട് കര്‍ശനമായി നിര്‍ദേശം വച്ചിരുന്നു. കുഞ്ഞിനായി പൊലീസ് സൂരജിന്റെ വീട്ടിലും ബന്ധുവീട്ടിലും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. സൂരജിന്റെ അമ്മ കുട്ടിയെ എറണാകുളത്തേക്കു കൊണ്ടു പോയെന്നാണ് കുടുംബം ആദ്യം പറഞ്ഞത്. പക്ഷേ പൊലീസ് ഇതു വിശ്വസിച്ചിരുന്നില്ല. കുട്ടി നാട്ടില്‍ത്തന്നെയുണ്ടെന്ന കണക്കുകൂട്ടലില്‍ പൊലീസ് രാത്രിയിലും തിരച്ചില്‍ നടത്തിയിരുന്നു. പൊലീസിന്റെ സമ്മര്‍ദം മൂലം ഒടുവില്‍ കുട്ടി ബന്ധുവീട്ടിലാണെന്ന് സൂരജിന്റെ അച്ഛന്‍ സമ്മതിച്ചു.

Top