sony xperia xzs

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സോണിയും പുത്തന്‍ ബ്രാന്‍ഡ് സ്മാര്‍ട്ട് ഫോണ്‍ മോഡലുമായി രംഗത്ത്. എക്‌സ്പീരിയ ശ്രേണിയില്‍ നിന്നും എക്‌സ്പീരിയ എക്‌സ്‌സീ (xperia xz) മോഡലിനെയാണ് സോണി രാജ്യാന്തര തലത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

എക്‌സ് റിയാലിറ്റി ബ്രാവിയ എഞ്ചിന്റെ പിന്തുണയും എക്‌സ് സീ മോഡലിന് ലഭിക്കുന്നുണ്ട്. ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസറില്‍ അധിഷ്ടിതമായ സോണി എക്‌സ്പീരിയ എക്‌സ്‌സീയ്ക്ക് കരുത്തേകുന്നത് 3 ജിബി റാമാണ്. 64 ജിബി വരെ വികസിപ്പിക്കാവുന്ന എക്‌സ്റ്റേണല്‍ സ്റ്റോറേജും എക്‌സ്പീരിയ എക്‌സ്‌സീയില്‍ സോണി നല്‍കുന്നു.

ക്യാമറയിലും വളരെയധികം ശ്രദ്ധയൂന്നിയാണ് എക്‌സ്പീരിയ എക്‌സ് സീയെ സോണി അവതരിപ്പിച്ചിരിക്കുന്നത്. 23 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും 13 മെഗാപിക്‌സല്‍ സെക്കണ്ടറി ക്യാമറയുമായുള്ള എക്‌സ് സീ മോഡല്‍ സാധാരണ ഫ്‌ലാഗ്ഷിപ് ഫോണുകളില്‍ നിന്നും മികച്ചതാണ്.

IP68 സര്‍ട്ടിഫിക്കറ്റോടു കൂടിയ ഫോണിന് പൊടിയില്‍ നിന്നും വെള്ളത്തില്‍ നിന്നും അപകടമുണ്ടാവില്ല. സ്‌ക്രീനില്‍ 5.2 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലെ ദൃശ്യാനുഭവത്തോടൊപ്പം കോര്‍ണിങ് ഗൊറില്ല ഗ്ലാസ്സ് 4 ന്റെ സുരക്ഷിതത്വവും സോണി നല്‍കുന്നുണ്ട്.

2900 mah ബാറ്ററിയും, ചാര്‍ജ്ജിങ്ങിനും ഡാറ്റ കൈമാറ്റത്തിനുമായി യുഎസ്ബി പോര്‍ട്ട് സിയുമാണ് എക്‌സ്പീരിയ എക്‌സ് സീയില്‍ സോണി നല്‍കുന്നത്.

എക്‌സ് സീ സ്മാര്‍ട്ട് ഫോണിന് 49,990 രൂപ നിരക്കിലാണ് സോണി ആമസോണില്‍ വിലയിട്ടിരിക്കുന്നത് .

Top