സോണിയുടെ രണ്ട് പുതിയ ഫോണുകളായ എക്‌സ്പീരിയ XZ2, XZ2 കോംപാക്ട് എന്നിവ പുറത്തിറക്കി

sony-xperia-xz2

സോണി മൊബൈല്‍ കമ്യൂണിക്കേഷന്‍ തങ്ങളുടെ പുതിയ രണ്ട് ഫോണുകളായ എക്‌സ്പീരിയ XZ2, XZ2 കോംപാക്ട് എന്നിവ പുറത്തിറക്കി. 5.7 ഇഞ്ച് എച്ച്ഡിആര്‍ ഫുള്‍ എച്ച്.ഡി പ്ലസ് ട്രിലിമ്യൂനസ് ഡിസ്‌പ്ലേയോടുകൂടിയ ഫോണിന് 18:9 അനുപാതത്തിലുള്ള സ്‌ക്രീനാണ് ഒരുക്കിയിരിക്കുന്നത്.

ക്യൂവല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 എസ്ഒസി പ്രോസസ്സറാണ് ഫോണിന്റെ ശക്തി നിര്‍ണ്ണയിക്കുന്നത്. 4ജിബിയാണ് ഫോണിന്റെ റാം ശേഷി. 64ജിബിയാണ് ഇന്റേണല്‍ സ്റ്റോറേജ്. ഇത് 400 ജിബിവരെ വര്‍ദ്ധിപ്പിക്കാം. ആന്‍ഡ്രോയ്ഡ് ഓറിയോ ആണ് ഈ ഫോണിലെ ഓപ്പറേറ്റിംഗ് സിസ്റ്റം. ഫോണിന്റെ പ്രധാന ക്യാമറ 19 എംപിയും മുന്‍ ക്യാമറ 5 എംപിയുമാണ്. 3180 എംഎഎച്ചാണ് ഫോണിന്റെ ബാറ്ററി ശേഷി.

എക്‌സ്പീരിയ xz2 കോംപാക്ടില്‍ ഡിസ്‌പ്ലേയിലും, ബാറ്ററി ശേഷിയിലുമാണ് മാറ്റം. അഞ്ച് ഇഞ്ചാണ് എക്‌സ്പീരിയ XZ 2 കോംപാക്ടില്‍ സ്‌ക്രീന്‍ വലിപ്പം. ബാറ്ററി ശേഷി 2870 എംഎഎച്ചും. വൈറ്റ് സില്‍വര്‍, മോസ് ബ്ലാക്ക്, കോറല്‍ പിങ്ക് നിറങ്ങളിലാണ് രണ്ട് ഫേണുകളും എത്തുന്നത്.

Top