പുതിയ ‘നോയ്‌സ്‌ കാന്‍സലേഷന്‍’ ഹെഡ്‌ഫോണുകളുമായി സോണി

പുതിയ ‘നോയ്‌സ് കാന്‍സലേഷന്‍’ ഹെഡ്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് സോണി. 14,990 രൂപയാണ് പുതിയ വയര്‍ലെസ്സ് ഹെഡ്‌ഫോണിന്റെ ആരംഭ വില.

ഡബ്ല്യുഎച്ച് 1000എക്‌സ്എം2 (29,990 രൂപ), ഡബ്ല്യുഎച്ച്എച്ച്900എന്‍ (18,990 രൂപ) , ഡബ്ല്യുഎഫ്1000എക്‌സ് (14,990 രൂപ) , ഡബ്ല്യുഐ 1000എക്‌സ് (21,990 രൂപ) എന്നിവയാണ് സോണി പുറത്തിറക്കിയ പുതിയ നാല് നോയ്‌സ് കാന്‍സലേഷന്‍ വയര്‍ലെസ്സ് ഹെഡ്‌ഫോണുകള്‍.

ബെര്‍ലിനില്‍ നടന്ന 2017 ഐഎഫ്എയിലാണ് പുതിയ നോയ്‌സ് കാന്‍സലേഷന്‍ ഹെഡ്‌ഫോണുകള്‍ ആദ്യം അവതരിപ്പിച്ചത്. ഇതില്‍ ഡബ്ല്യുഎഫ്1000എക്‌സിന്റെ പ്രധാന എതിരാളികള്‍ ആപ്പിള്‍ എയര്‍പോഡുകള്‍ ആണ്.

ഡബ്ല്യുഎച്ച് 1000എക്‌സ് , ഡബ്ല്യുഐ1000 എക്‌സ് എന്നിവ ഇന്ത്യയില്‍ നിലവില്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. മറ്റ് രണ്ട് മോഡലുകള്‍ ഡിസംബര്‍ 14 മുതല്‍ വില്‍പനയ്‌ക്കെത്തുമെന്നാണ് വിവരം.

കറുപ്പ് നിറത്തിലായിരിക്കും സോണി നോയ്‌സ് കാന്‍സലേഷന്‍ ഹെഡ്‌ഫോണുകള്‍ ലഭ്യമാവുക.

അതേസമയം ഡബ്ല്യുഎച്ച്1000 എംഎക്‌സ്2 ഹെഡ്‌ഫോണുകള്‍ കറുപ്പിന് പുറമെ സ്വര്‍ണ നിറത്തിലും ലഭ്യമാകും.

നോയ്‌സ് കാന്‍സലേഷന്‍ ഹെഡ്‌ഫോണുകള്‍ക്കൊപ്പം ‘ഹെഡ്‌ഫോണ്‍സ് കണക്ട്’ എന്ന ആപ്പുമായാണ് സോണി എത്തുന്നത്.

ഉപയോക്താക്കള്‍ എത് അന്തരീക്ഷിത്തിലാണ് ഹെഡ്‌ഫോണുകള്‍ ഉപയോഗിക്കുന്നത് എന്ന് തിരിച്ചറിയാന്‍ പുതിയ ആപ്പ് വഴി സാധിക്കും.

Top