സോണി ടിഡബ്ല്യുഎഫ് 1000 എക്‌സ്എം 4 ഇയർബഡുകൾ ഉടനെത്തും

ടിഡബ്ല്യുഎസ് ഇയർബഡുകൾ ഉടൻ വിപണിയിൽ എത്തിക്കാൻ ഒരുങ്ങി സോണി. ഓഡിയോ കമ്പനി സോണി ഡബ്ല്യുഎഫ് -1000 എക്‌സ്എം 4 ഇയർബഡുകളാണ് വിപണിയിൽ എത്തിക്കാൻ ഒരുങ്ങുന്നത്. എന്നാൽ, കമ്പനി ഈ ഓഡിയോ ഗാഡ്‌ജറ്റിൻറെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ നടത്തിയിട്ടില്ലെങ്കിലും, നിരവധി റിപ്പോർട്ടുകൾ ഈ ഇയർബഡുകളുടെ വിലയും, സവിശേഷതകളും ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം കമ്പനി പുറത്തിറക്കിയ WF-1000XM3 യുടെ പിൻഗാമിയാകും WF-1000XM4. എക്‌സ്എം 3 യ്ക്ക് ഏറ്റവും മികച്ച നിരവധി അപ്ഗ്രേഡുകളുമായി എക്‌സ്എം 4 വിപണിയിൽ വരും.

വാക്ക്മാൻ ബ്ലോഗ് അനുസരിച്ച്, സോണി ഡബ്ല്യുഎഫ് -1000 എക്‌സ്എം 4 ഇതിനകം ഒരു വെബ്‌സൈറ്റിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. ലിസ്റ്റിംഗ് ഈ ഇയർബഡുകളുടെ വിലയ്‌ക്കൊപ്പം പൂർണ്ണ സവിശേഷതകളും വെളിപ്പെടുത്തുന്നു. സ്ലോവാക്യൻ വെബ്‌സൈറ്റിലെ ലിസ്റ്റിംഗ് പ്രകാരം സോണി ഡബ്ല്യുഎഫ് -1000 എക്‌സ്എം 4 ന് 279.90 (ഏകദേശം 24,000 രൂപ) വില നൽകിയിട്ടുണ്ട്. പ്രധാനപ്പെട്ട സവിശേഷതകളിൽ വീഡിയോ ആക്റ്റീവ് നോയ്‌സ് ക്യാൻസലിങ്, വയർലെസ് ചാർജിംഗ്, സ്‌പോക്ക്-ടു-ചാറ്റ് എന്നിവ ഉൾപ്പെടെയുള്ള സവിശേഷതകളുമായി ഇയർബഡുകൾ വിപണിയിൽ വരുമെന്ന് സ്ഥിരീകരിച്ചു.

Top