എത്താനിരിക്കുന്ന സോണിയുടെ എക്സ്പീരിയ X24 മോഡല്‍; സവിശേഷതകള്‍. . .

സോണിയുടെ മികച്ച സ്മാര്‍ട്ട്ഫോണ്‍ മോഡലുകള്‍ ഈ വര്‍ഷം പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്. സോണിയുടെ എക്സ്പീരിയ X24 മോഡലാണ് അതില്‍ വ്യത്യസ്തമാവുക.
അന്താരാഷ്ട്ര തലത്തില്‍ തന്നെ നിരവധി ചര്‍ച്ചകളാണ് സോണിയുടെ എക്സ്പീരിയ X24 മോഡലിനെ സംബന്ധിച്ചു നടക്കുന്നത്.

ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വിവരമനുസരിച്ച് കരുത്തന്‍ ക്യാമറ സംവിധാനമാണ് ഫോണിനുള്ളത്. 52 മെഗാപിക്സല്‍ ലെന്‍സ് ഉള്‍ക്കൊള്ളിച്ച മൂന്നു സെന്‍സറുകളാണ് ഫോണിന് പിന്നിലുള്ളത്. പ്രൊഫഷണല്‍ ഫോട്ടോഗ്രഫിക്ക് സാധിക്കുന്ന തരത്തിലാണ് പിന്നിലെ ക്യാമറാ സംവിധാനം. ഇതില്‍ 16 മെഗാപിക്സലിന്റെ ടെലീഫോട്ടോ ലെന്‍സും ഉള്‍പ്പെടുന്നുണ്ട്.

റിപ്പോര്‍ട്ട് പ്രകാരം 6.5 ഇഞ്ച് ഓ.എല്‍.ഇ.ഡി ഡിസ്പ്ലേയാണ് ഫോണിന്റേത്. 21:9 ആണ് ആസ്പെക്ട് റേഷ്യോ. കരുത്തിന്റെ കാര്യത്തിലും ഒട്ടും പിന്നിലല്ല ഈ മോഡല്‍. ഏറ്റവും പുതിയ സ്നാപ്ഡ്രാഗണ്‍ 855 ചിപ്പ്സെറ്റ് ഹാര്‍ഡ്-വെയര്‍ കരുത്തു പകരും. 6 ജി.ബി റാമുമുണ്ട്.

Top