ഇംഗ്ലണ്ടിന്റെ ക്രിക്കറ്റ് മത്സരങ്ങള്‍ ; സംപ്രേഷണ അവകാശവുമായി സോണി പിക്‌ചേഴ്‌സ്

ECB

ലണ്ടന്‍: ഇംഗ്ലണ്ടിന്റെ ക്രിക്കറ്റ് മത്സരങ്ങള്‍ ഇന്ത്യയിലെത്തിക്കുക എന്ന ദൗത്യം ഏറ്റെടുത്ത് സോണി പിക്‌ചേഴ്‌സ് മീഡിയ കരാറില്‍ ഒപ്പുവെച്ചു. ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡുമായാണ് സോണി പിക്‌ചേഴ്‌സ് നെറ്റ്‌വര്‍ക്ക് ഒപ്പുവെച്ചിരിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തേക്കാണ് കരാര്‍. ഇപ്പോള്‍ താല്‍ക്കാലികമായി 2022 വരെയുള്ള കരാറിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്.

ഇംഗ്ലണ്ടില്‍ നടക്കുന്ന പുരുഷവനിത അന്താരാഷ്ട്ര മത്സരങ്ങളുള്‍പ്പെടെ 80ലധികം മത്സരങ്ങളാണ് നടക്കുന്നത്. മത്സരങ്ങള്‍ ഇന്ത്യന്‍ സബ്‌കോണ്ടിനെന്റുകളില്‍ സംപ്രേഷണം ചെയ്യുന്നതിനുള്ള അവകാശം സോണി പിക്‌ചേഴ്‌സിന് മാത്രമാണ്‌ ലഭിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറമേ ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുക.

Top