സോണി കരാര്‍ പുതുക്കിയില്ല ; ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ലാലിഗ കാണാന്‍ കഴിയില്ല

ന്ത്യയില്‍ ലാലിഗ ടെലികാസ്‌ററ് ചെയ്തുകൊണ്ടിരുന്ന സോണി കരാര്‍ പുതുക്കാത്തതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഇനി ലാലിഗ ടി.വിയില്‍ കാണാന്‍ കഴിയില്ല. മെസ്സിയുടെ കളി ടി.വിയില്‍ ആസ്വദിക്കാന്‍ കഴിയില്ല എന്ന കടുത്ത നിരാശയാണ് ആരാധകരില്‍ ഉണ്ടാക്കിയിരിക്കുന്നത്.

സ്‌പെയിനിലെ ഫസ്റ്റ് ഡിവിഷന്‍ ഫുട്‌ബോള്‍ ലീഗായ ലാലിഗയുടെ 88ാംമത്തെ സീസണാണ് നിലവില്‍ തുടങ്ങാന്‍ പോകുന്നത്. ഈ വര്‍ഷം ഓഗസ്റ്റ് 18 ന് ആരംഭിക്കുന്ന ലീഗ് 2019 മെയിലാണ് അവസാനിക്കുന്നത്.

സോണിക്കു പകരം ഇന്ത്യയിലെ ലാലിഗയുടെ ടെലികാസ്റ്റിനുള്ള അവകാശം സോഷ്യല്‍ മീഡിയ വമ്പന്മാരായ ഫേസ്ബുക് സ്വന്തമാക്കി. എന്നാല്‍ ഇതിന് മികച്ച സിഗ്‌നലുള്ള ഇന്റര്‍നെറ്റ് വേണമെന്നതിനാല്‍ ആരാധക ഗ്രൂപ്പുകളില്‍ പ്രതിഷേധം ശക്തമാണ്. change.org എന്ന വെബ്‌സൈറ്റില്‍ ഇതിനായി ഒപ്പുശേഖരണവും തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇറ്റാലിയന്‍ ലീഗിന്റെ സംപ്രേഷണം സോണി സ്വന്തമാക്കി.

Top