നോയിസ് ക്യാന്‍സലേഷന്‍ ഫീച്ചറുമായ് സോണിയുടെ പുതിയ ഹെഡ്‌സെറ്റ്; വില 12990 രൂപ

സോണിയുടെ പുതിയ ഹെഡ് ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി. നോയിസ് ക്യാന്‍സലേഷന്‍ ഫീച്ചര്‍ ഉള്ള പുതിയ ഹെഡ് സെറ്റാണ് സോണി വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം അനുസരിച്ച് പാട്ടിന്റെ ശബ്ദത്തിന്റെ അളവ് കൂട്ടാനും കുറക്കാനും സാധിക്കുന്ന പുതിയ ഫീച്ചറാണിത്. സോണി WHCH700N എന്ന് പേരിട്ടിരിക്കുന്ന ഹെഡ്‌ഫോണിന് 12990 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.

മ്യൂസിക് സെറ്റിംഗ്‌സിന് അനുസരിച്ച് ഹെഡ്‌ഫോണിലെ ബാറ്ററി 35 മണിക്കൂര്‍ വരെ നില്‍ക്കുമെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. ബ്ലൂടൂത്ത് v4.1, NFC, 1.2 മീറ്റര്‍ നീളമുള്ള ഇളക്കിയെടുക്കാവുന്ന സിംഗിള്‍ സൈഡഡ് ടൈപ്പ് കേബിള്‍ എന്നിവ ഹെഡ്‌ഫോണില്‍ ലഭ്യമാണ്. ബാറ്ററി ചാര്‍ജ് ലോ ആകുമ്പോള്‍ 3.5 മില്ലീമീറ്റര്‍ ജാക്കിന്റെ സഹായത്തോടെ സംഗീതം വീണ്ടും ആസ്വദിക്കാം.

Top