ധരിക്കാവുന്ന എയര്‍ കണ്ടീഷണര്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി സോണി

രിക്കാവുന്ന എയര്‍ കണ്ടീഷണര്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി സോണി. സോണിയുടെ ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്ഫോമിന്റെ ഭാഗമായാണ് ഈ വെയറബിള്‍ എയര്‍കണ്ടീഷണര്‍ വികസിപ്പിച്ചിരിക്കുന്നത്. റിയോണ്‍ പോക്കറ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ എയര്‍ കണ്ടീഷണര്‍ തണുപ്പിക്കാന്‍ മാത്രമല്ല തണുപ്പ് കാലത്ത് ചൂടേകുന്ന ഹീറ്ററായും പ്രവര്‍ത്തിക്കും.

വൈന്‍ കൂളര്‍, കാറുകള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന പെല്‍ടയര്‍ എന്ന വസ്തുവാണ് ഈ ഉപകരണത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.ഇന്നര്‍ ബനിയന്‍ പോലുള്ള അടിവസ്ത്രങ്ങളില്‍ ഘടിപ്പിക്കും വിധമാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. അതിന് മുകളില്‍ ഷര്‍ട്ടോ മറ്റ് വസ്ത്രങ്ങളോ ധരിക്കാം.

ഒപ്പമുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് റിയോണ്‍ പോക്കറ്റിന്റെ താപനില നിയന്ത്രിക്കുന്നത്.റിയോണ്‍ പോക്കറ്റ് രണ്ട് മണിക്കൂര്‍ നേരം ചാര്‍ജ് ചെയ്യണം.

സോണിയുടെ ഫസ്റ്റ് ഫ്ളൈറ്റ് ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്ഫോമില്‍ നിന്നുള്ള ഈ ഉപകരണം ജപ്പാനില്‍ മാത്രമാണ് ലഭ്യമാവുക. ഇതിന് ഏകദേശം 130 ഡോളര്‍ (8948 രൂപ) വിലയുണ്ടാവും. റിയോണ്‍ പോക്കറ്റ് ഉപകരണത്തിനൊപ്പം ഇത് ഘടിപ്പിക്കാനായി പ്രത്യേകം തയ്യാറാക്കിയ അടിവസ്ത്രവും ലഭിക്കും.

Top