അഞ്ചര ലക്ഷത്തിന്റെ സോണി ആല്‍ഫ 1 മിറര്‍ലെസ് ക്യാമറ വിപണിയിലെത്തി

ഞ്ചര ലക്ഷം രൂപ വില വരുന്ന ആല്‍ഫ 1 മിറര്‍ലെസ് ക്യാമറ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഈ ക്യാമറ ജനുവരി അവസാന വാരം ആഗോള വിപണിയിലിറക്കിയിരുന്നു. 5,59,990 രൂപയാണ് ഈ പുതിയ മോഡല്‍ ക്യാമറയുടെ കൃത്യമായ വില. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരെ ലക്ഷ്യമിട്ട് പുറത്തിറക്കിയ ക്യാമറയാണിത്.

50.1 മെഗാപിക്‌സല്‍ സെന്‍സര്‍, 5-ആക്‌സിസ് ഐബിഎസ്, 15-സ്റ്റോപ്പ് ഡൈനാമിക് റേഞ്ച്, ഫാസ്റ്റ് എഎഫ് സിസ്റ്റം, സൈലന്റ് ഷട്ടര്‍ എന്നീ സവിശേഷതകളുമായാണ് ഈ ക്യാമറ വിപണിയിലെത്തിയിരിക്കുന്നത്. സിനിമാറ്റിക് അനുഭവങ്ങള്‍ക്കായി എസ്-സിനെറ്റോണ്‍ കളര്‍ പ്രൊഫൈലും ക്രിയേറ്റീവ് ലുക്കും ക്യാമറയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 30 കെപിഎസ് വരെ 8കെ വീഡിയോകള്‍ ഷൂട്ട് ചെയ്യാന്‍ ക്യാമറയ്ക്ക് സാധിക്കും.

2021 മാര്‍ച്ച് 12 മുതല്‍ ഈ ക്യാമറ ഉപയോക്താക്കള്‍ക്കായി ലഭ്യമായി തുടങ്ങും. സോണി സെന്ററുകള്‍, ആല്‍ഫ ഫ്‌ലാഗ്ഷിപ്പ് സ്റ്റോറുകള്‍, കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് എന്നിവ വഴി സോണി ആല്‍ഫ 1 ക്യാമറ ലഭ്യമാകും. ക്യാമറയ്ക്ക് ലോഞ്ച് ഓഫറായി ഡിസ്‌കൌണ്ടുകള്‍ ലഭിക്കും.

 

 

 

Top