ആന്ധ്രാപ്രദേശില്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കാനൊരുങ്ങി സോനു സൂദ്

ഹൈദരാബാദ്: ബോളിവുഡ് താരം സോനു സൂദ് ആന്ധ്രാപ്രദേശിലെ നെല്ലൂരിലും കുര്‍ണൂലിലും ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നു. നെല്ലൂര്‍ ജില്ല ആശുപത്രിയിലും കുര്‍നൂല്‍ സര്‍ക്കാര്‍ ആശുപത്രിയിലും ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കുകയെന്ന് ട്വിറ്ററിലൂടെ അറിയിച്ചു. ഇനി രാജ്യത്തെ ഗ്രാമങ്ങളെ സംരക്ഷിക്കേണ്ട സമയമാണെന്നും അദ്ദേഹം ട്വീറ്റിലൂടെ വ്യക്തമാക്കി.

ജൂണ്‍ മാസത്തിലാണ് പ്ലാന്റുകള്‍ സ്ഥാപിക്കുക. സോനൂ സൂദ് രാജ്യത്ത് സ്ഥാപിക്കാനൊരുങ്ങുന്ന ഓക്സിജന്‍ പ്ലാന്റുകളില്‍ ആദ്യത്തേതാണ് ആന്ധ്രയിലേത്. ഇതിന് ശേഷം മറ്റ് സംസ്ഥാനങ്ങളിലും പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് സോനു സൂദ് അറിയിച്ചു.

 

Top