sonu nigam shave his head tweets keep 10 lakhs ready maulvi

മുംബൈ: മുസ്ലിം നേതാവിന്റെ വെല്ലുവിളിക്കും മറുപടി നല്‍കി ബോളിവുഡ് ഗായകന്‍ സോനു നിഗം.

സ്വന്തം തല മൊട്ടയടിച്ചാണ് സോനു തനിക്കെതിരായ ഭീഷണിക്ക് മറുപടി നല്‍കിയത്. മുസ്ലിം പള്ളികളില്‍ ബാങ്കുവിളിക്കുന്നതിനെതിരെ സോനു നിഗം ട്വീറ്റ് ചെയ്തതാണ് മതനേതാവിനെ പ്രകോപിപ്പിച്ചത്.

സോനു നിഗത്തിന്റെ തല മൊട്ടയടിക്കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ വാഗ്ദാനം ചെയ്ത് പശ്ചിമ ബംഗാളില്‍ നിന്നുള്ള മുസ്ലിം നേതാവ് രംഗത്തെത്തിയിരുന്നു.

ഇതിനോട് പ്രതികരിക്കവെ താന്‍ തന്നെ മൊട്ടയടിപ്പിക്കാമെന്നും പണം തയ്യാറാക്കിവെക്കാനും ആവശ്യപ്പെട്ട് സോനു നിഗം ട്വിറ്ററിലൂടെ മതനേതാവിന് മറുപടിയും കൊടുത്തു. ഉച്ചക്ക് രണ്ട് മണിക്ക് മൊട്ടയടിക്കുമെന്നും മാധ്യമങ്ങളെ ക്ഷണിക്കുന്നതായും സോനു ട്വിറ്ററിലൂടെ വ്യക്തമാക്കി.

തുടര്‍ന്ന് സോനു നിഗം തല മൊട്ടയടിച്ച് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. മുസ്ലിം ബാര്‍ബറാണ് സോനുവിന്റെ മുടിമുറിച്ചത്. അഭിപ്രായ സ്വാതന്ത്ര്യം തനിക്കുമുണ്ടെന്ന് സോനു നിഗം മാധ്യമങ്ങളോട് വ്യക്തമാക്കി.

പശ്ചിമ ബംഗാളിലെ ന്യൂനപക്ഷ കൗണ്‍സിലെ മുതിര്‍ന്ന അംഗമാണ് സോനുവിനെതിരെ രംഗത്തു വന്നത്. സോനുവിനെ മൊട്ടയടിച്ച് ഷൂ മാല കഴുത്തില്‍ തൂക്കി രാജ്യം മുഴുവന്‍ ചുറ്റിയടിപ്പിക്കുന്നവര്‍ക്ക് പത്ത് ലക്ഷം വാഗ്ദാനം ചെയ്യുന്നു എന്നായിരുന്നു ഇയാളുടെ പ്രഖ്യാപനം.

മുസ്ലിം പള്ളികളില്‍ ബാങ്കുവിളിക്കെതിരെ അഭിപ്രായം പറഞ്ഞ ബോളിവുഡ് ഗായകനെ അനുകൂലിച്ചും പ്രതികൂലിച്ചും സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ”എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ, ഞാനൊരു മുസ്ലിം അല്ല, പക്ഷേ പുലര്‍ച്ചെ ബാങ്കുവിളികേട്ടാണ് എനിക്ക് ഉണരേണ്ടി വരുന്നത്. ഇന്ത്യയിലെ ഈ നിര്‍ബന്ധിത മതാരാധന എന്നവസാനിക്കും” എന്നായിരുന്നു സോനുവിന്റെ ട്വീറ്റ്.

ട്വീറ്റുകളിലൂടെ ഇസ്ലാം മതത്തെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് അദ്ദേഹത്തിനെതിരെ സോഷ്യല്‍മീഡയയില്‍ വിമര്‍ശമുയര്‍ന്നു

Top