ബാങ്ക്‌വിളി ഉച്ചഭാഷിണിയിലൂടെ എന്തിനെന്ന് ഹരിയാന ഹൈക്കോടതി

ചണ്ഡീഗഡ്: ബാങ്ക്‌വിളി ഉച്ചഭാഷിണിയിലൂടെ വിളിച്ച് പറയേണ്ട ആവശ്യകത എന്താണെന്ന് ഹരിയാന ഹൈക്കോടതി.

ഗായകന്‍ സോനു നിഗം ബാങ്ക് വിളിയെ അധിക്ഷേപിച്ചിട്ടില്ലെന്നും ഇതിനെതിരെ നല്‍കിയ ഹര്‍ജി വിലകുറഞ്ഞ പ്രശസ്തിക്ക് വേണ്ടിയാണെന്നും സിംഗിള്‍ ബെഞ്ച് ജഡ്ജി എം.എം.എസ് ബേദി വ്യക്തമാക്കി.

ബാങ്കുവിളി വിളിച്ച് പറയുന്നതിനെയാണ് നിഗം വിമര്‍ശിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയിലെ സോനപാട്ട് സ്വദേശിയായ ആസ് മൊഹമ്മദാണ് സോനു നിഗത്തിനെതിരെ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. സോനുവിന്റെ ട്വീറ്റ് മുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍ അതിക്രമങ്ങള്‍ക്കിടയാക്കിയതായി മുഹമ്മദ് ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. ഞാനൊരു മുസ്ലീമല്ല. എന്നിട്ടും എനിക്ക് പുലര്‍ച്ചെ ഉറങ്ങിയെണീക്കേണ്ടി വരുന്നു. എന്നാണീ നിര്‍ബന്ധിത മതവികാരപ്രകടനം അവസാനിപ്പിക്കേണ്ടിവരിക. മുഹമ്മദ് നബി ഇസ്ലാം മതം സ്ഥാപിക്കുമ്പോള്‍ വൈദ്യുതി ഇല്ലായിരുന്നു. എഡിസണ് ശേഷം പിന്നെന്തിനാണീ കോലാഹലം എന്നായിരുന്നു സോനു നിഗമിന്റെ ട്വീറ്റ്.

Top