കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മെഡിക്കല്‍ ചെക്കപ്പിനായി ഇന്ന് വിദേശത്തേക്ക് തിരിക്കും

soniya gandhi

ഡല്‍ഹി:കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മെഡിക്കല്‍ ചെക്കപ്പിനായി ഇന്ന് വിദേശത്തേക്ക് തിരിക്കും. മകനും കോണ്‍ഗ്രസ് പ്രസിഡനന്റുമായ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിക്കൊപ്പം പോകും.

2011ല്‍ സോണിയ ഗാന്ധി അമേരിക്കയില്‍ നിന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിന്റെ മെഡിക്കല്‍ പരിശോധനയ്ക്കായാണ് വിദേശത്തേക്ക് പോകുന്നത്. രാഹുല്‍ ഗാന്ധി ഒരാഴ്ചയ്ക്കകം തിരിച്ചെത്തുമെന്നും എന്നാല്‍ സോണിയ ഗാന്ധി കുറച്ചു കാലത്തേക്ക് അവിടെ തന്നെ തങ്ങുമെന്നാണ് വിവരം.

കര്‍ണാടകയിലെ മന്ത്രിമാരുടെ വകുപ്പുകളെ കുറിച്ചും മറ്റും നിര്‍ണായക തീരുമാനങ്ങള്‍ എടുക്കേണ്ടതുള്ളതിനാല്‍ രാഹുലിന് മടങ്ങിയെത്തിയെ കഴിയൂ.

Top