മോദിയ്ക്ക് പിറന്നാളാംശംസകള്‍ നേര്‍ന്ന് സോണിയ ഗാന്ധി

ന്യൂഡല്‍ഹി: 68-ാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ആരോഗ്യവാനായും സന്തോഷവാനായും ദീര്‍ഘകാലം ജീവിക്കട്ടെ എന്നായിരുന്നു സോണിയ ആശംസിച്ചത്.

പിറന്നാള്‍ ദിനത്തില്‍ പ്രധാനമന്ത്രിക്ക് ആശംസകള്‍ നേര്‍ന്ന് നിരവധി പ്രമുഖരാണ് രംഗത്തെത്തിയത്.

പിറന്നാൾ ദിനത്തിലും വിപുലമായ പരിപാടികളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉണ്ടായിരുന്നത്.അമ്മയോടൊപ്പം പിറന്നാൾ ആഘോഷിക്കാൻ അഹമ്മദാബാദിലെത്തിയ നരേന്ദ്രമോദി ഗുജറാത്ത് സര്‍ക്കാര്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിൽ സംഘടിപ്പിക്കുന്ന നര്‍മദ മഹോത്സവത്തിലും പങ്കെടുത്തു.

Top