കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുക്കാതെ രാഹുലും സോണിയയും

ന്യൂഡല്‍ഹി: രണ്ട് മാസത്തോളമായി ഒഴിഞ്ഞ് കിടക്കുന്ന കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തേക്ക് പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതിനുള്ള യോഗത്തില്‍ പങ്കെടുക്കാതെ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും. പുതിയ അധ്യക്ഷനെ കണ്ടെത്തുമ്പോള്‍ സംഘടനയ്ക്കു പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നതിനാണ് ഇരുവരും വിട്ടുനില്‍ക്കുന്നതെന്നാണു റിപ്പോര്‍ട്ട്.

എന്നാല്‍ കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതിനുള്ള യോഗത്തില്‍ രാഹുലിന്റെ സഹോദരിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി പങ്കെടുക്കുന്നുണ്ട്.

പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഉച്ചയ്ക്ക് ഒരു മണിയോടെ പിരിഞ്ഞു. സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി ചോദിച്ചറിയാന്‍ യോഗം തീരുമാനിച്ചു.

സംസ്ഥാനങ്ങളെ 5 മേഖലകളായി തിരിച്ചുള്ള ചര്‍ച്ച എ.ഐ.സി.സി ആസ്ഥാനത്ത് പുരോഗമിക്കുന്നു. സംസ്ഥാനങ്ങളുടെ നിലപാടറിഞ്ഞ ശേഷം രാത്രി എട്ടിനു വീണ്ടും പ്രവര്‍ത്തക സമിതി ചേരും.

Top