Sonia- Nitish meet political parties joining for their survival

ന്യൂഡല്‍ഹി : കോണ്‍ഗ്രസിന്റെ ദേശിയ അധ്യക്ഷ സോണിയ ഗാന്ധിയും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറും തമ്മിലുള്ള കൂടികാഴ്ചയില്‍ ഉറ്റുനോക്കുകയാണ് ദേശിയ രാഷ്ട്രീയം.

കോണ്‍ഗ്രസ് പ്രതിസന്ധി ഘട്ടത്തിലെത്തി നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ പാര്‍ട്ടി നേതാക്കളുടെ ദേശിയ തലത്തിലുള്ള കൂടികാഴ്ച രാഷ്ട്രീയ ഐക്യത്തിനാകാമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം കേരള മുഖ്യമന്ത്രി പിണറായി വിജയനും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും തമ്മിലുള്ള കൂടികാഴ്ചയും ധാരാളം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ്. സിപിഎം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായി ചേര്‍ന്നുപോകുന്ന പാര്‍ട്ടിയാണെന്നും എന്നാല്‍ കോണ്‍ഗ്രസ് അതില്‍ നിന്നും വ്യത്യസ്തമാണെന്നുമാണ് കേജ്‌രിവാള്‍ പറഞ്ഞത്.

ഈ കൂടികാഴ്ചകള്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ നീക്കമാണോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

Top