ഇന്ധന വിലവർധനവിൽ പ്രധാനമന്ത്രിക്ക് സോണിയ ഗാന്ധിയുടെ കത്ത്

sonia gandhi

തുടർച്ചയായുള്ള ഇന്ധന വിലവർധയിൽ ആശങ്കയറിയിച്ച് പ്രധാനമന്ത്രിക്ക് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ കത്ത്. ജനങ്ങളുടെ ദുരിതത്തിൽ നിന്നും കേന്ദ്ര സർക്കാർ ലാഭമുണ്ടാക്കാനാണ് നോക്കുന്നതെന്ന് കത്തിൽ സോണിയ പറയുന്നു.

“രാജ്യത്തിൻറെ പല ഭാഗത്തും പെട്രോൾ വില ലിറ്ററിന് നൂറു രൂപ കടന്നു. ഡീസലിന്റെ തുടരെ ഉയരുന്ന വില കർഷകരുടെ ദുരിതം വർധിപ്പിക്കുന്നു. ” – സോണിയ ഗാന്ധി കത്തിൽ പറയുന്നു.

കോൺഗ്രസ് ഭരണകാലത്തിന്റെ പകുതി മാത്രമാണ് ഇപ്പോൾ ക്രൂഡ് ഓയിൽ വിലയെന്നു അവർ ചൂണ്ടിക്കാട്ടുന്നു. തുടർച്ചയായ പന്ത്രണ്ട് ദിവസം പെട്രോൾ, ഡീസൽ വില വർധിച്ചിരുന്നു. രാജ്യത്ത് വർധിച്ചു വരുന്ന തൊഴിലില്ലായ്മയെ കുറിച്ചും സോണിയ കത്തിൽ പരാമർശിക്കുന്നു.

 

Top