വിജയവും പരാജയവും മാറി വരും; ഉപാദ്ധ്യക്ഷ തിരഞ്ഞെടുപ്പിനെ കുറിച്ച് സോണിയ ഗാന്ധി

sonia gandhi

ന്യൂഡല്‍ഹി: വിജയവും പരാജയവും മാറി വരുമെന്ന് യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധി. ഇന്ന് നടന്ന രാജ്യസഭാ ഉപാദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പരാജയവുമായി ബന്ധപ്പെട്ടാണ് സോണിയാ ഗാന്ധി ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്.

ഒറ്റത്തവണ ഒഴികെ എല്ലായ്‌പ്പോഴും കോണ്‍ഗ്രസ് തന്നെയായിരുന്നു രാജ്യസഭാ ഉപാദ്ധ്യക്ഷ പദവി നേടിയിരുന്നത്. എന്നാല്‍ ഇന്ന് നടന്ന തിരഞ്ഞെടുപ്പില്‍ ജെ.ഡി.യു എം.പി ഹരിവംശ് നാരായണ്‍ സിംഗ് പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥിയായ ബി.കെ.ഹരിപ്രസാദിനെയാണ് പരാജയപ്പെടുത്തിയത്.

തെലുങ്കാന രാഷ്ട്ര സമിതിയും ബിജു ജനതാദളും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചിരുന്നു. അതേസമയം, ആം ആദ്മി പാര്‍ട്ടിയുടെ എം.പിമാര്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു.

Top