വാട്‌സ്ആപ്പ് ഹാക്കിംഗ്; കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് സോണിയാ ഗാന്ധി

sonia

ര്‍ക്കാര്‍ സ്ഥാപനങ്ങളെ വിമര്‍ശിച്ച വ്യക്തികളുടെ വാട്‌സ്ആപ്പ് ചോര്‍ത്തിയെന്ന വിവരത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. പെഗാസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് വാട്‌സ്ആപ്പില്‍ ആഗോള തലത്തില്‍ ചില വ്യക്തികളുടെ നിരീക്ഷണം നടന്നത്. സര്‍ക്കാര്‍ വിവരങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നില്ലെന്നാണ് സോണിയയുടെ വിമര്‍ശനം.

‘കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ വിശദീകരിക്കാത്ത ആരോപണങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സര്‍ക്കാര്‍ വിഷയത്തില്‍ മൃദുസമീപനമാണ് പുലര്‍ത്തുന്നത്. സര്‍ക്കാര്‍ പ്രതിരോധ ഏജന്‍സികളുടെ ഉപയോഗത്തിനായി ഇസ്രയേലില്‍ നിന്ന് ഈ സോഫ്റ്റ്‌വെയര്‍ സ്വരൂപിച്ചെന്നത് അതിലേറെ ഞെട്ടിക്കുന്ന വിവരമാണ്’, കോണ്‍ഗ്രസ് പാര്‍ലമെന്ററി യോഗത്തില്‍ സോണിയാ ഗാന്ധി പറഞ്ഞു.

പൗരന്‍മാരുടെ അടിസ്ഥാന അവകാശങ്ങള്‍ ഹനിക്കപ്പെടുന്നതില്‍ സര്‍ക്കാരിന്റെ റോള്‍ എന്താണ്? എന്നത്തെയും പോലെ ഈ വിഷയത്തിലും അവര്‍ നിശബ്ദമാണ്, സോണിയ ചൂണ്ടിക്കാണിച്ചു. ഇലക്ടറല്‍ ബോണ്ടുകളുടെ പേരിലും സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷ നിലപാട് സ്വീകരിച്ചു. ഇന്ത്യന്‍ റിസര്‍വ്വ് ബാങ്കിന്റെ ഉപദേശത്തിന് വിരുദ്ധമായാണ് ബോണ്ടുകള്‍ ഇറക്കിയതെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്, സോണിയ ആരോപിച്ചു.

ഭരണപക്ഷത്തിന് ഗുണകരമാകുന്ന തരത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ സ്‌കീമിനെ പ്രയോജനപ്പെടുത്തിയത്. രാഷ്ട്രീയ ഫണ്ടിംഗില്‍ ഫിനാന്‍സ് ചെയ്യുന്നവരെ സംരക്ഷിക്കാനുള്ളതെല്ലാം സ്‌കീമിന്റെ ഭാഗമാക്കിയതും ഇതിന് വേണ്ടിയാണ്, ആരോപണങ്ങളില്‍ സോണിയ കൂട്ടിച്ചേര്‍ത്തു

Top