കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയും ടാസ്‌ക്‌ഫോഴ്‌സും രൂപീകരിച്ചു

ഡൽഹി: ഉദയ്പൂരിൽ നടന്ന ചിന്തൻ ശിബിർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി രൂപീകരിച്ചു. 2024 ലെ പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾക്കായി ടാസ്‌ക് ഫോഴ്‌സ് സമിതിയെയും കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി നിയോഗിച്ചു. ഭരതപര്യടനം ഏകോപിപ്പിക്കുന്നതിനായി മറ്റൊരു കമ്മിറ്റിയെയും രൂപീകരിച്ചിട്ടുണ്ട്.

സോണിയാഗാന്ധിയുടെ അധ്യക്ഷതയിലുള്ള രാഷ്ട്രീയകാര്യ സമിതിയിൽ എട്ട് അംഗങ്ങളാണുള്ളത്. രാഹുൽഗാന്ധി, മല്ലികാർജുൻ ഖാർഗെ, ദിഗ് വിജയ് സിംഗ്, അംബിക സോണി, ഗുലാം നബി ആസാദ്, ആനന്ദ് ശർമ്മ, കെ സി വേണുഗോപാൽ, ജിതേന്ദ്ര സിങ് എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. ഇതിൽ ഗുലാം നബിയും, ആനന്ദ് ശർമ്മയും പാർട്ടിയിൽ നേതൃമാറ്റം ആവശ്യപ്പെട്ട് ജി-23 നേതാക്കളിൽ ഉൾപ്പെട്ടവരാണ്.

പൊതു തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾക്കായി രൂപീകരിച്ച ടാക്‌സ് ഫോഴ്‌സിലും എട്ടംഗങ്ങളാണുള്ളത്. പി ചിദംബരം, മുകുൾ വാസ്‌നിക്, ജയറാം രമേശ്, പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാൽ, അജയ് മാക്കൻ, രൺദീപ് സുർജേവാല, തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗോളു തുടങ്ങിയവർ ഉൾപ്പെടുന്നു. ഭാരത് ജോഡോ യാത്ര പ്ലാനിങ് ഗ്രൂപ്പിൽ ദിഗ് വിജയ് സിംഗ്, സച്ചിൻ പൈലറ്റ്, ശശി തരൂർ തുടങ്ങി ഒമ്പത് അംഗങ്ങളാണുള്ളത്.

Top