ഹരിയാനയിലെ തെരഞ്ഞെടുപ്പ് റാലി; സോണിയയ്ക്ക് പകരം രാഹുല്‍ പങ്കെടുക്കും

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ന് ഹരിയാനയില്‍ നടത്താനിരുന്ന റാലിയില്‍ നിന്ന് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി പിന്മാറി. ഹരിയാനയിലെ മഹേന്ദ്രഗഡില്‍ നിന്നാണ് സോണിയ ഗാന്ധിയുടെ റാലി നിശ്ചയിച്ചിരുന്നത്.

ഒഴിച്ച് കൂടാനാവാത്ത കാരണത്താലാണ് സോണിയ പങ്കെടുക്കാത്തതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം വീണ്ടും ഏറ്റെടുത്ത ശേഷമുള്ള സോണിയയുടെ ആദ്യ പൊതു പരിപാടിയായിരുന്നു ഇത്.

അതേസമയം സോണിയാ ഗാന്ധിയ്ക്ക് പകരം രാഹുല്‍ ഗാന്ധി റാലിയെ അഭിസംബോധന ചെയ്യും. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിനു മഹേന്ദ്രഗഡില്‍ നിന്നാണ് റാലി ആരംഭിക്കുന്നത്.

റാവു ദാന്‍ സിംഗാണ് മഹേന്ദ്രഗറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.ഒക്ടബോര്‍ 21-നാണ് ഹരിയാണയില്‍ തിരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം ഒക്ടോബര്‍ 24നാണ്.

Top