Sonia Gandhi, Rahul Gandhi to vet Congress list

ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രണ്ട് തട്ടിലെന്ന് സൂചന. അഴിമതി ആരോപിതരെ മത്സരിപ്പിക്കുന്നത് ശരിയല്ലെന്നും ഇത് കീഴ്‌വഴക്കമാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍ ഇതില്‍ വിട്ടുവീഴ്ച്ചയാവാമെന്നാണ് സോണിയയുടെ നിലപാട്. ഇതിനിടെകോന്നി ഒഴിച്ചുള്ള മുഴുവന്‍ സീറ്റുകളിലും സ്ഥാനാര്‍ര്‍ത്ഥി പട്ടിക പൂര്‍ത്തിയായെന്നാണ് സൂചന. കെ ബാബു, ബെന്നി ബഹന്നാന്‍ എന്നീ വിശ്വസ്തര്‍ മാറിനില്‍ക്കണമെന്ന ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം അംഗീകരിക്കില്ലെന്നും അങ്ങനെയെങ്കില്‍ താനും മത്സരിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു.

ആരോപണ വിധേയരായവരെ മത്സരിപ്പിക്കാനാവില്ലെന്ന കടുത്ത നിലപാടിലാണ് ഹൈക്കമാന്‍ഡ്. അതേസമയം, നിലപാടില്‍ ഉറച്ചു നിന്നാല്‍ താന്‍ മത്സരിക്കില്ലെന്ന സമ്മര്‍ദതന്ത്രമാണ് ഉമ്മന്‍ചാണ്ടി പയറ്റുന്നത്. ഉമ്മന്‍ചാണ്ടിയെ അനുനയിപ്പിക്കാന്‍ എകെ ആന്റണിയെ ഹൈക്കമാന്‍ഡ് ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇന്നു കൊച്ചിയില്‍ ഗ്രൂപ്പ് നേതാക്കളുമായി ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ചകള്‍ നടത്തുമെന്നാണ് സൂചന.

അഞ്ചു സീറ്റുകളിലായിരുന്നു തര്‍ക്കം. കൊച്ചി, തൃക്കാക്കര, തൃപ്പൂണിത്തുറ, ഇരിക്കൂര്‍, കോന്നി എന്നീ മണ്ഡലങ്ങളിലാണ് തര്‍ക്കം. ബാബുവിനെയും അടൂര്‍ പ്രകാശിനെയും മത്സരിപ്പിച്ചാല്‍ ബെന്നി ബഹന്നാനും ഡൊമനിക് പ്രസന്റേഷനും സീറ്റ് നല്‍കാനാവില്ലെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. ദില്ലിയില്‍നിന്നു മുഖ്യമന്ത്രി മടങ്ങിയതോടെ പ്രസ്താവനയുമായി സുധീരന്‍ രംഗത്ത് വന്നു. തിരക്കുള്ളവര്‍ മടങ്ങട്ടെ എന്നാണ് സുധീരന്‍ പറഞ്ഞത്. എന്നാല്‍ എത്ര തിരക്കുണ്ടെങ്കിലും പുതുപ്പള്ളിക്കാരെ കാണുന്നതാണ് തന്‍രെ തിരക്കെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

Top