നാഷണല്‍ ഹെറാള്‍ഡ് നികുതി കേസ്; പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി വെച്ചു

ന്യൂഡല്‍ഹി: സോണിയഗാന്ധിയുടെയും രാഹുല്‍ഗാന്ധിയുടെയും അപേക്ഷയില്‍ നാഷണല്‍ ഹെറാള്‍ഡ് നികുതി കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ഏപ്രില്‍ 23 ലേക്ക് മാറ്റി വെച്ചു.

നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെയും യംഗ് ഇന്ത്യ കമ്പനിയുടെയും ആദായ നികുതി ഫയലുകള്‍ വീണ്ടും പരിശോധിക്കാനുള്ള ആദായ നികുതി വകുപ്പിന്റെ തീരുമാനത്തിനെതിരെയാണ് ഗാന്ധി കുടുംബം സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.

നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ ഓഹരികള്‍ യംങ് ഇന്ത്യ കമ്പനി ഏറ്റെടുത്തത് വഴി ഉണ്ടായ നേട്ടം 2011-2012 വര്‍ഷത്തെ നികുതി റിട്ടേണില്‍ കാണിച്ചിട്ടില്ലെന്നാണ് ആദായ നികുതി വകുപ്പ് ഉന്നയിക്കുന്ന വാദം. 100 കോടിയിലധികം രൂപയുടെ നേട്ടം ഉണ്ടെന്നാണ് ആദായ നികുതി വകുപ്പ് കണക്കുകൂട്ടുന്നത്.

ആദായ നികുതി വകുപ്പ് നല്‍കിയ നോട്ടീസിനെതിരെ രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും നല്‍കിയ ഹര്‍ജികള്‍ നേരത്തെ ഡല്‍ഹി ഹൈക്കോടതി തള്ളയിരുന്നു.

Top