നഷ്ടമായത് പകരം വെയ്ക്കാനാകാത്ത സുഹൃത്തിനെ; സോണിയ ഗാന്ധി

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ നിര്യാണത്തില്‍ അനുശോനമറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി തന്റെ ജീവിതം മുഴുവനും സമര്‍പ്പിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. നഷ്ടമായത് പകരം വയ്ക്കാനാകാത്ത സുഹൃത്തിനെയെന്നും സോണിയ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നെടുംതൂണായിരുന്നു അഹമ്മദ് പട്ടേലെന്ന് രാഹുല്‍ ഗാന്ധിയും അനുശോചിച്ചു. പാര്‍ട്ടി ഏറ്റവും പ്രയാസകരമായ സമയങ്ങളിലൂടെ കടന്നുപോകുമ്പോഴും പാര്‍ട്ടിക്കൊപ്പം നിന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേതെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

Top