സോണിയ രാജ്യത്തെ ജനങ്ങളെ ഭയപ്പെടുത്തുന്നു; രൂക്ഷ വിമര്‍ശനവുമായി നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയെയും ഇതുവരെ വിജ്ഞാപനമിറക്കാത്ത ദേശീയ പൗരത്വ രജിസ്റ്ററും തമ്മില്‍കൂട്ടിക്കെട്ടി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയഗാന്ധി രാജ്യത്തെ ഭയപ്പെടുത്തുകയാണ് കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍.  നിയമം കൃത്യമായി വായിച്ചു മനസ്സിലാക്കണമെന്നും അതില്‍ വ്യക്തത ആവശ്യമുണ്ടെങ്കില്‍ ചോദിക്കണമെന്നും അവര്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു. തെറ്റിദ്ധരിപ്പിക്കുകയും ഭയവും അരക്ഷിതത്വവും പരത്തുകയും ചെയ്യുന്നവരില്‍ നിന്നും ജനങ്ങള്‍ മാറിനില്‍ക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. പൗരത്വ നിയമത്തിനെതിരായ ജനങ്ങളുടെ പ്രതിഷേധ സ്വരങ്ങളെ ബിജെപി സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്ന് ഇന്നലെ സാണിയാ ഗാന്ധി ആരോപിച്ചിരുന്നു.  ഇതിനെതിരെയായിരുന്നു ധനമന്ത്രിയുടെ പ്രതികരണം.

‘പൗരത്വ നിയമ ഭേദഗതി ഒരു ഇന്ത്യന്‍ പൗരനും പൗരത്വം നിഷേധിക്കുന്നില്ല. ഇന്ത്യന്‍ പൗരന്മാരെ ബാധിക്കാത്ത ഒരു നിയമമാണ് അത്. സോണിയാ ഗാന്ധി ജനങ്ങളെ ഇപ്രകാരം തെറ്റിദ്ധരിപ്പിക്കുന്നത് നിര്‍ഭാഗ്യകരമാണ്. പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയില്‍ അഭയം തേടിയ അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുവേണ്ടിയാണ് പൗരത്വ നിയമ ഭേദഗതി കൊണ്ടുവന്നത്. അവര്‍ അതിനായി 70 വര്‍ഷമായി കാത്തിരിക്കുകയിരുന്നു’- നിര്‍മല സീതാരാമന്‍ പറഞ്ഞു.

ജനാധിപത്യത്തില്‍ സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പ്രതിഷേധവും ആശങ്കയും ഉയര്‍ത്താന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്.രാജ്യം മുഴുവന്‍ എന്‍ആര്‍സി നടപ്പിലാക്കുന്നത് ഒരു പാവപ്പെട്ടവരും തീരെ സാധാരണക്കാരുമായ ജനങ്ങളെയാണ് ദോഷകരമായി ബാധിക്കുക. നോട്ട് അസാധുവാക്കല്‍ കാലത്തെപ്പോലെ ജനങ്ങള്‍ തങ്ങളുടെ പൗരത്വം തെളിയിക്കുന്നതിന് വേണ്ടി വരിനില്‍ക്കേണ്ടി വരുമെന്നും സോണിയാ ഗാന്ധി ഇന്നലെ ആരോപിച്ചിരുന്നു.

 

 

 

Top