അവളെ യുപിയിലെ കരുണയില്ലാത്ത സര്‍ക്കാര്‍ കൊലപ്പെടുത്തുകയായിരുന്നു; സോണിയ ഗാന്ധി

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ആ പെണ്‍കുട്ടിയെ ദയയില്ലാത്ത യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കൊലപ്പെടുത്തിയതാണെന്ന് സോണിയ പറഞ്ഞു.

സംഭവം തേച്ചുമായ്ക്കാനാണ് ശ്രമം നടക്കുന്നത്. കൃത്യ സമയത്ത് പെണ്‍കുട്ടിക്ക് ചികിത്സ ലഭിച്ചില്ല. ഹത്രാസിലെ പെണ്‍കുട്ടി മരിച്ചതല്ല. അവളെ യുപിയിലെ കരുണയില്ലാത്ത സര്‍ക്കാര്‍ കൊലപ്പെടുത്തുകയായിരുന്നു. ജീവിച്ചിരിക്കുമ്പോള്‍ അവളെ ആരും കേട്ടില്ല, സംരക്ഷിച്ചില്ല. മരിച്ചപ്പോള്‍ മൃതദേഹം കുടുംബങ്ങള്‍ക്ക് കൈമാറിയില്ല. മകളെ അവസാനമായി ഒന്നു കാണാന്‍ പോലും പൊലീസുകാര്‍ അമ്മയെയും കുടുംബത്തെയും സമ്മതിച്ചില്ല. ഇത് വലിയ പാപമാണ്. മരിച്ചപ്പോള്‍ പോലും അവളുടെ അന്തസ് കവര്‍ന്നെടുക്കപ്പെട്ടു. ഒരു അനാഥയെ പോലെ സംസ്‌കരിച്ചു. ഇതെന്ത് നീതിയാണ്. എന്ത് സര്‍ക്കാരാണ്. നിങ്ങള്‍ എന്ത് ചെയ്താലും രാജ്യം നോക്കി നില്‍ക്കുമെന്ന് കരുതിയോ. ഇല്ല, ഇനി രാജ്യം നീതിക്ക് വേണ്ടി ശബ്ദിക്കും- സോണിയ ഗാന്ധി തന്റെ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.

Top