സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയെ കോവിഡാനന്തര ചികിത്സയ്ക്കായി ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സോണിയാ ഗാന്ധി നിരീക്ഷണത്തില്‍ തുടരുകയാണെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല ട്വിറ്ററിലൂടെ അറിയിച്ചു.

ജൂണ്‍ രണ്ടിനാണ് സോണിയ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചത്. നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാനിരിക്കെയായിരുന്നു സോണിയക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതേ കേസില്‍ ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ രാഹുല്‍ ഗാന്ധിയും കൂടുതല്‍ സമയം ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല സോണിയാ ഗാന്ധിയുടെ കോവിഡ് പരിശോധനാ ഫലത്തെക്കുറിച്ച്‌ മാധ്യമങ്ങളോട് പറഞ്ഞത്. ജൂണ്‍ എട്ടിന് സോണിയ ഗാന്ധി ഇ.ഡിക്കു മുന്നില്‍ ഹാജരാകുമെന്ന് സുര്‍ജേവാല വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇ.ഡിക്കു മുന്നില്‍ ഹാജരാവാന്‍ സോണിയയ്ക്ക് സാധിച്ചിരുന്നില്ല. ജൂണ്‍ 23 ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സോണിയ ഗാന്ധിക്ക് പുതിയ സമന്‍സ് അയച്ചതായി ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച അറിയിച്ചിരുന്നു

Top