സോണിയാ ഗാന്ധി ഇന്ന് റായ് ബറേലിയിൽ നാമനിർദ്ദേശ പത്രിക നൽകും

റായ്ബറേലി : യു.പി.എ ചെയർപേഴ്സൺ സോണിയാ ഗാന്ധി ഇന്ന് ഉത്തർപ്രദേശിലെ റായ് ബറേലിയിൽ നാമനിർദ്ദേശ പത്രിക നൽകും. 700 മീറ്റർ ദൂരം റോഡ് ഷോയ്ക്ക് ശേഷം പത്രിക സമര്‍പ്പിക്കാനാണ് കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും സോണിയാ ഗാന്ധിയെ അനുഗമിക്കുന്നുണ്ട്.

ഇത് അഞ്ചാം തവണയാണ് സോണിയ റായ് ബറേലിയിൽ നിന്ന് മത്സരിക്കുന്നത്. കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന ദിനേഷ് പ്രതാപ് സിങ് ആണ് സോണിയയുടെ എതിരാളി. സ്‍പി-ബിഎസ്‍പി സഖ്യം റായ്ബറേലിയിൽ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നതിൽ നിന്ന് പിന്മാറിയിരുന്നു.

Top