ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; മുതിര്‍ന്ന നേതാക്കാള്‍ മത്സരരംഗത്തുണ്ടാകണമെന്ന് സോണിയ

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍
മത്സരരംഗത്തുണ്ടാകണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. അജയ് മാക്കന്‍, അരവിന്ദ് സിങ് ലൗലി ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സോണിയ ഗാന്ധി ഇക്കാര്യം ആവശ്യപ്പെട്ടത്.

തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ജനുവരി 14-ന് മുന്‍പ് പുറത്തു വിടും എന്നാണ് വിവരം.

ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ പട്ടികയും ജനുവരി 14-ന് മുന്‍പ് പുറത്തു വിടും. ബിജെപി സ്ഥാനാര്‍ത്ഥികളുടെ പട്ടിക ജനുവരി മൂന്നാം വാരം പുറത്തുവിടും എന്നാണ് പ്രതീക്ഷിക്കുന്നത്.

Top