Sonia and Rahul press meet

ന്യൂഡല്‍ഹി: രാഷ്ട്രീയ എതിരാളികളെ കേന്ദ്രസര്‍ക്കാര്‍ വേട്ടയാടുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി. കേന്ദ്ര സര്‍ക്കാര്‍ സംവിധാനങ്ങളൈ ദുരുപയോഗം ചെയ്യുന്നു. സത്യം പുറത്ത് വരും. നിയമം എല്ലാവര്‍ക്കും ഒരു പോലെ ബാധകമാണെന്നും സോണിയാ ഗാന്ധി പറഞ്ഞു.

നിയമത്തേയും കോടതിയേയും അംഗീകരിക്കുന്നു. മോദിയുടെ ലക്ഷ്യം നടക്കില്ല. സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭം തുടരുമെന്നും
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും വ്യക്തമാക്കി.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഡല്‍ഹി പാട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇരുവരുടേയും പ്രതികരണം.

Top