Soni suicide case: AAP MLA from Narela Sharad Chauhan arrested

ന്യൂഡല്‍ഹി: കെജ്‌രിവാളിനും ആംആദ്മി സര്‍ക്കാരിനും വീ്ണ്ടും തിരിച്ചടി.

പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകയായിരുന്ന സോണി മിശ്രയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആപ്പ് എംഎല്‍എ ശരത് ചൗഹാനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ബുധനാഴ്ച എഎപി പ്രവര്‍ത്തകന്‍ രമേശ് ഭരദ്വാജിനെ പോലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ശരത് ചൗഹാനും പോലീസ് വലയിലാകുന്നത്.

ഭരദ്വാജിന് വേണ്ടസഹായങ്ങള്‍ നല്‍കി എന്ന കുറ്റം ചുമത്തിയാണ് ചൗഹാനെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇതിനിടയില്‍ ഭരദ്വാജിനു കോടതി ജാമ്യം നല്‍കുകയും ചെയ്തു.

ജുലൈ 19നാണ് എഎപി പ്രവര്‍ത്തകയായ സോണി മിശ്ര നരേയയിലുള്ള വീട്ടില്‍ ആത്മഹത്യ ചെയ്തത്. ജൂണ്‍ മാസത്തിലാണ് പ്രതിയായ ഭരദ്വാജ് സോണി മിശ്രയെ ശാരീരികമായി പീഡിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തിയത്.തുടര്‍ന്ന് സോണി ഇയാള്‍ക്കെതിരെ പോലീസില്‍ പീഡനശ്രമത്തിന് കേസ് കൊടുത്തിരുന്നു.

Top