soni sori – chathisgat – kejriwal

ന്യൂഡല്‍ഹി: എഎപി വനിതാ നേതാവ് സോണി സോറിക്കു നേരെ നടന്ന അക്രമ സംഭവത്തില്‍ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍.

സംഭവം ഏറെ വേദനിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. സോണി സോറിക്കു നേരെ ഛത്തീസ്ഗഡ് ദന്തേവാഡ ജില്ലയിലെ ജവാങ്കയില്‍ ശനിയാഴ്ച രാത്രിയിലാണ് ആക്രമണം ഉണ്ടായത്.

മൂന്നു യുവാക്കളാണ് സോണിക്കു നേരെ ആക്രമണം നടത്തിയത്. ആക്രമണം നടത്തിയത് ആരെന്നു തിരിച്ചറിഞ്ഞിട്ടില്ലെന്നു പോലീസ് പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പോലീസ് പറഞ്ഞു.

Top