യൂട്യൂബില്‍ മികച്ച പ്രതികരണം നേടി വിവേഗത്തിലെ സോംഗ് പ്രൊമോ

ജിത്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വിവേഗത്തിലെ ഗാനത്തിന്റെ പ്രൊമോ യൂട്യൂബില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്നു.

കാജല്‍ അഗര്‍വാളാണ് വിവേഗത്തില്‍ നായികയായി എത്തുന്നത്. ബോളിവുഡ് താരം വിവേക് ഒബ്രോയി ചിത്രത്തില്‍ വില്ലനായും എത്തുന്നു.

കാദലാട എന്ന് തുടങ്ങുന്ന ഗാനമാണ് എത്തിയിരിക്കുന്നത്. കാബിലന്‍ വൈരമുത്തുവിന്റെ വരികള്‍ക്ക് അനിരുദ്ധ് രവിചന്ദ്രനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. പ്രദീപ് കുമാറും ഷാഷാ തൃപാതിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Top